എസ്എഫ്ഐ നേതാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം

കൊയിലാണ്ടി: എസ്എഫ്ഐ നേതാവിനെ SNDP കോളജ് പ്രിൻസിപ്പലും സംഘവും ക്രൂരമായി മർദ്ധിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ് അഭിനവിനെയാണ് കോളേജ് പ്രിൻസിപ്പാളും സ്റ്റാഫ് സെക്രട്ടറിയും ഉൾപ്പെട ക്രൂരമായി മർദ്ദിച്ചത്. SFI നേതൃത്വത്തിൽ അഡ്മിഷൻ ഹെൽപ് ഡസ്ക് പ്രവർത്തനം നടന്നു വരുന്നതിനിടയിൽ ഇത് അനുവദിക്കില്ലെന്നും, തുടർന്നാൽ ഫർണ്ണിച്ചറുകൾ പുറത്തെറിയും എന്ന് ഭീഷണി മുഴക്കുകയായിരുന്നു കോളേജ് പ്രിൻസിപ്പാൾ. സംഭവത്തിൽ എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു.

ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ SFI കൊയിലാണ്ടി ഏരിയാ പ്രസിഡണ്ടിനെ പ്രിൻസിപ്പാൾ സുനിൽ ഭാസ്കർ ഒരു പ്രകോപനവും ഇല്ലാതെ അകാരണമായി മർദ്ധിക്കുകയാണ് മുഖത്ത് ആഞ്ഞടിക്കുകയും, സ്റ്റാഫ് സെക്രട്ടറി കെ പി രമേശൻ ചുമരിൽ ചേർത്ത് നിർത്തി മർദ്ധിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ ഇടത്തെ ചെവിയുടെ കേൾവി ശക്തി ഭാഗിഗമായി നഷ്ടപ്പെട്ടിരിക്കുയാണ്. കർണ പഠത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
Advertisements

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ച അഭിനവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കാലങ്ങളായുള്ള SFI വിരോധത്തിൻ്റെയും രാഷ്ട്രീയ പകപോക്കലിൻ്റെയും ഭാഗമായാണ് മർദ്ധനം ഉണ്ടായതെന്ന് നേതാക്ക( പറഞ്ഞു. പ്രിൻസിപ്പാളിനെതിരെയും RSS അധ്യാപക സംഘടന ഭാരവാഹി കൂടിയായ സ്റ്റാഫ് സെക്രട്ടറി രമേശൻ എന്നിവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും, കോളേജ് അതികൃതരുടെ ഭാഗത്ത്നിന്ന് കർശന നടപടിയും ഉണ്ടാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും SFI കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസഥാവനയിലൂടെ അറിയിച്ചു.
