KOYILANDY DIARY

The Perfect News Portal

മുത്താമ്പി റോഡ് അണ്ടർപ്പാസിൽ വഗാഡിൻ്റെ റോഡ് ലെവൽ വാഹനം സ്കൂട്ടറിൽ കയറിയിറങ്ങി അപകടം

കൊയിലാണ്ടി മുത്താമ്പി റോഡ് അണ്ടർപ്പാസിൽ വഗാഡിൻ്റെ റോഡ് ലെവൽ വാഹനം സ്കൂട്ടറിൽ കയറിയിറങ്ങി അപകടം. സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അൽപ്പ സമയംമുമ്പാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി പുളിയഞ്ചേരി രഗിൽജിത്താണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടം നടന്ന ഉടനെ വഗാഡിൻ്റെ വാഹനം നിർത്താതെപോയി.

അണ്ടർപ്പാസിൻ്റെ അടിയിൽ ക്വോറി വേസ്റ്റ് അടിച്ച് ലെവൽ ചെയ്യുന്നതിനിടയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടന്ന് അശ്രദ്ധമായി പിറകിലേക്ക് എടുത്തതോടെ പിറകിൽ വന്നു കൊണ്ടിരിക്കുയായിരുന്ന സ്കൂട്ടർ യാത്രക്കാരൻ പന്തികേട് മനസിലാക്കി ചാടി ഇറങ്ങിയതോടുകൂടിയാണ് ജീവൻ തിരിച്ച് കിട്ടിയത്. ഇതൊന്നുമറിയാതെ പിറകിലേക്ക് എടുത്ത വാഹനം സ്കൂട്ടറിൽ കയറി ഇറങ്ങുകയായിരുന്നു.

Advertisements

അതുവഴി കടന്നുപോയ കാൽനടയാത്രക്കാർ ഒച്ചവെച്ചതോടെയാണ് ഡ്രൈവർക്ക് അപകടം മനസിലായത്. ഉടൻ തന്നെ വാഹനം നിർത്താതെ ഇയാൾ വാഹനവുമായി കടന്നുകളയുകായായിരുന്നു. സ്കൂട്ടർ പാടെ തകർന്നിട്ടുണ്ട്.

Advertisements