KOYILANDY DIARY

The Perfect News Portal

വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. അവലോകന യോഗ തീരുമാനപ്രകാരം പ്രധാന ഉത്സവ ദിനമായ മാർച്ച് 5. 6 ദിവസങ്ങളിൽ വെകുന്നേരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്ര ഗ്രൌണ്ടിലും, ക്ഷേത്രത്തിൻ്റെ 400 മീറ്റർ ചുറ്റളവിലും നീരിക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും, വിവിധ ഭാഗങ്ങളിലായി 60 ഓളം CCTVക്യാമറകളും സ്ഥാപിക്കും.
ത്യശൂരിൽ നിന്നും എലിഫെൻ്റ് സ്കോഡും. ക്ഷേത്ര പരിസരത്ത് ഉണ്ടാകും. വരും ദിവസങ്ങളിൽ കൊല്ലം നെല്ല്യാടി ഭാഗത്ത് പൊലീസ് വാഹന പരിശോധന കർശനമാക്കും. പൊലീസ് ഇന്ന് നടത്തിയ അവലോകന യോഗത്തിലാണ് തിരുമാനമെടുത്ത്. പോലീസ് ഇൻസ്പെക്ടർ മെൽവിൻ ജോസിൻ്റെയും, എസ് ജിതേഷിൻ്റെയും നേത്യത്വത്തിൽ വൻ പൊലീസ്  സന്നാഹത്തെ ക്ഷേത്ര പരിസരത്ത് വിന്യസിക്കും.