അടിയന്തരാവസ്ഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടി
.
അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടി. അൻപതാം വാർഷികത്തോടനുബന്ധിച്ചാണ് വിഷയം ആദ്യമായി ഒൻപതാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. “അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്” എന്ന പുതിയ പാഠപുസ്‌തകത്തിലാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായി അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നത്.

ജനാധിപത്യത്തിൻ്റെ ശക്തിയെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭാഗം കൂട്ടിച്ചേർത്തത്. 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളും അത് ജനാധിപത്യ അവകാശങ്ങളിൽ ചെലുത്തിയ സ്വാധീനവും പാഠപുസ്തകം വിശദീകരിക്കുന്നു.




