KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി ജി എൽ പി സ്കൂൾ ശതാബ്ദി ആഘോഷം

ഉള്ളിയേരി ജി എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുവാൻ സ്വാഗതസംഘ യോഗം തീരുമാനിച്ചു. യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ ശ്രീലേഖ പരിപാടികൾ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ഷാജി, പി ടി എ പ്രസിഡണ്ട് പ്രബിൻ എസ് എം സി ചെയർമാൻ തിദീഷ്, ഷംസുദ്ദീൻ, പി എം സോമൻ, അബ്ദുള്ള മാസ്റ്റർ, കെ കെ സത്യൻ മാസ്റ്റർ, കെ കെ സുരേന്ദ്രൻ മാസ്റ്റർ, ഷാജു ചെറുകാവിൽ, പവിത്രൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, മിനി, ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അല്ലി എംപി നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു, കെ അസൈനാർ (ചെയർമാൻ) പ്രബിൻ (കൺവീനർ) കെ ശ്രീലേഖ (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.