KOYILANDY DIARY

The Perfect News Portal

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

2 യുവാക്കൾക്ക് ദാരുണാന്ത്യം.. കൊയിലാണ്ടി: ദേശീയപാതയിൽ കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച്. രണ്ടു യുവാക്കൾ മരണമടഞ്ഞു. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) ആണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ (18)നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച. K L56 K8334, KL 18 Ac 3368, ബൈക്കുകളിൽ എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു.

പുതിയാപ്പ ഉlത്സവം കഴിഞ്ഞ് വടകരയിലേക്ക് പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. മരണമടഞ്ഞ അശ്വിൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലുമാണുള്ളത്.

  • വടകര കുരിയാടി ബീച്ചിൽ വരയന്റെ വളപ്പിൽ ശ്രീനിവാസന്റെയും പ്രജിതയുടെയും മകൻ അശ്വിൻ (18) ആണ്  മരിച്ചത്. സഹോദരൻ അഭിനന്ദ്,
  • വടകര കുരിയാടി മരക്കാരന്റെ വളപ്പിൽ ഗിരീശന്റെയും ഗ്രീഷ്മയുടെയും മകൻ ദീക്ഷിത് (18) ആണ് മരിച്ചത്. സഹോദരി നന്ദന.