KOYILANDY DIARY

The Perfect News Portal

വടകര ദേശീയപാതയിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

യാത്രക്കാർ ശ്രദ്ധിക്കുക. വടകര ദേശീയപാതയിൽ യിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരള പദയാത്ര ദേശീയപാത വഴി കടന്നുപോകുന്നതിനാലും, ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാലും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 31ന് ബുധനാഴ്ച 4 മണി മുതൽ 9 മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി വടകര സബ്ബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. 

കോഴിക്കോട് ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾ പൂളാടിക്കുന്ന്-അത്തോളി-ഉള്ളിയേരി-പേരാമ്പ്ര- കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂർ വഴിയും, വടകര നിന്നും കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ 5.00 മണി മുതൽ വടകര അടയ്ക്കാത്തെരു നിന്നും കുനിങ്ങാട് – പുറമേരി – ഓർക്കാട്ടേരി – കുന്നുമ്മക്കര- ചോമ്പാല വഴിയും, കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടയ്ക്കാത്തെരു നിന്നും കുനിങ്ങാട് – പുറമേരി – നാദാപുരം വഴിയും പോകേണ്ടതാണ്.