KOYILANDY DIARY

The Perfect News Portal

പൂക്കാട് തോരായി റോഡ് വീതി കൂട്ടുന്നതിന് എതിരെ വ്യാപാരികൾ രംഗത്ത്

ചേമഞ്ചേരി: റോഡ് സൗന്ദര്യവൽക്കരത്തിന്റെ പേരിൽ പൂക്കാട് തോരായി റോഡ് വീതി കൂട്ടുന്നതിന് എതിരെ പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ സായാഹ്ന ധർണ്ണ നടത്തി. വ്യാപാരി വ്യവസായി ഏകപന സമിതി ജില്ലാ സെക്രട്ടറി കെ ടി വിനോദ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി സി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. സജീവ് കുമാർ പൂക്കാട് വിശദീകരണം നടത്തി. സിജിത്ത് തിരം സ്വാഗതവും വിനീഷ് അനുഗ്രഹ നന്ദിയും പറഞ്ഞു