KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ പത്താം വാർഷിക സമാപന സമ്മേളനവും ഗ്ലോബൽ മീറ്റും ദുബായിൽ നടന്നു

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ പത്താം വാർഷിക സമാപന സമ്മേളനവും ഗ്ലോബൽ മീറ്റും ദുബായിൽ നടന്നു. സമാപന സമ്മേളനവും ഗ്ലോബൽ മീറ്റും കാനത്തിൽ ജമീല എംഎൽഎ ഉത്‌ഘാടനം നിർവഹിച്ചു. ഗ്ലോബൽ കമ്മിറ്റിയുടെ മാഗസിൻ കവർപേജ് പ്രകാശനവും എംഎൽഎ നിർവഹിച്ചു. കൊയിലാണ്ടി കൂട്ടം യു. എ. ഇ ചാപ്റ്റർ ചെയർമാൻ ജലീൽ മശ്ഹൂർ അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ ശഹബാസ് അമന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്ന് ദുബായിലെ പ്രവാസി മലയാളികൾക് ഹൃദ്യാനുഭൂതി പകർന്നു.
ഗ്ലോബൽ പീസ് അംബാസിഡർ ഉസൈഫ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി.
ഡോ. ജാബിർ (സി ഒ ഒ, ഓഫീസ്‌ ഓഫ് ഷെയ്ഖ് മാജിദ് റഷീദ് അൽ മുല്ല), കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കൗൺസിൽ വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി, കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ സലിം കെ ടി, കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ അസീസ് മാസ്റ്റർ, കുവൈറ്റ്‌ ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം, കൊയിലാണ്ടി കൂട്ടം യു എ ഇ ചാപ്റ്റർ പ്രസിഡണ്ട് നിസാർ കളത്തിൽ, ജനറൽ  സെക്രട്ടറി ഷഫീക് സംസം, ഗ്ലോബൽ പ്രതിനിധികളായ ഗിരീഷ് കാളിയത്ത്, സുരേഷ്‌ തിക്കോടി (ബഹറൈൻ), ജയരാജ് (ദമാം), മജീദ് കമലവയൽ (കുവൈറ്റ്), റഷീദ് മൂടാടി, ഫാറൂഖ് ബോഡിസോൺ (കൊയിലാണ്ടി), സുബിത്ത് (ബാംഗ്ലൂർ) തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
Advertisements
ഉച്ചക്ക്‌ നടന്ന ഗ്ലോബൽ മീറ്റിൽ കെ പി ഗ്രൂപ്പ്‌ ഇന്റർനാഷണൽ എം ഡി കെ പി മുഹമ്മദ്‌ “ബിസിനസ്‌ ഐഡിയാസ്‌ & പ്രൊപ്പോസൽസ്‌” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
ക്രോംവെൽ യു കെ ഇന്റർനാഷണൽ കോഡിനേറ്റർ ഫാക്കൽട്ടി ശൈമ മുഹയ്സൻ പ്രഭാഷണം നടത്തി. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കൗൺസിൽ വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.