KOYILANDY DIARY

The Perfect News Portal

വൈറലാകാന്‍ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളി; യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: വൈറലാകാന്‍ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളി; യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവരാണ് ഭരണിക്കാവ് ജംഗ്ഷനിലൂടെ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ചുകൊണ്ട് വാഹമോടിച്ച് പൊലീസ് പിടിയിലായത്.

രണ്ട് യുവാക്കള്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ചത് സോഷ്യല്‍ മീഡയയില്‍ വൈറലായി മാറിയപ്പോള്‍ പൊലീസെത്തി ഇവരെ പൊക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചു.