KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിക്കാരുടെ ഹ്രസ്വചിത്രം “മൃണാളിനി” ടൈറ്റിൽ പോസ്റ്റർ പ്രകാശനം

കൊയിലാണ്ടി : കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന മൃണാളിനി എന്ന ഹ്രസ്വ ചിത്രത്തിന്റെ  ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. ചലച്ചിത്രതാരങ്ങളായ സുരഭി ലക്ഷ്മി, ഇർഷാദ്, വിജിലേഷ് കാരയാട്, സംവിധായകരായ വിധു വിൻസെന്റ്, ലീല സന്തോഷ്‌, മാധ്യമ പ്രവർത്തക ശ്രീജ ശ്യാം, തുടങ്ങി ഒട്ടനവധി സുഹൃത്തുക്കളുടെ  ഫേസ്ബുക്ക്  പേജിലൂടെയാണ് പ്രകാസനം നിർവഹിച്ചത്.
ഉഷ ഇഷ എന്റർടൈൻമെന്റ് ന്റെ ബാനറിൽ ഉജീഷ് പുനത്തിൽ നിർമ്മിച്ച് ലിജിൻ രാജൻ്റെ തിരക്കഥയിൽ  റോബിൻ ബി ആർ സംവിധാനം  നിർവഹിക്കുന്ന ചിത്രമാണ്  മൃണാളിനി.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്  ഷൈജു ചാവശ്ശേരി കണ്ണൂർ,
 രഞ്ജുഷ കൊയിലാണ്ടി എന്നിവരാണ്.
Advertisements
ക്യാമറ ബെഞ്ജിത്ത് ഗോപാലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആൻസൺ ജേക്കബ്, അസോസിയേറ്റ് ഡയറക്ടർ വിശാഖ് നാഥ്, ചീഫ് അസോസിയേറ്റ് ക്യാമറ ആശ്രിത് സന്തോഷ്‌, എഡിറ്റർ അഭിജിത്, സംഗീതം സായി ബാലൻ, കലാസംവിധാനം മകേശൻ നടേരി എന്നിവരാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് കൊയിലാണ്ടി കോഴിക്കോട് പരിസരങ്ങളിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രം യൂട്യൂബ്  ചാനൽ വഴി  ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ  അറിയിച്ചു.