KOYILANDY DIARY

The Perfect News Portal

രാജ്യത്തെ മൂല്യങ്ങൾ എല്ലാം തകർന്നു; തകർച്ചയ്ക്ക് കാരണം ബിജെപി: മുഖ്യമന്ത്രി

പാലക്കാട്: രാജ്യത്തെ മൂല്യങ്ങൾ എല്ലാം തകർന്നുവെന്നും രാജ്യത്തെ തകർച്ചയ്ക്ക് കാരണം ബിജെപിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഇപ്പോൾ അപകടാവസ്ഥയിലാണ്. ന്യൂനപക്ഷ ആക്രമണമാണ് ആർഎസ്എസ് അജണ്ട. ബിജെപി നടപ്പാക്കുന്നതും അതെ ആർഎസ്എസ് അജണ്ടയാണ്. ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരുമാണെന്നും മുഖ്യമന്ത്രി പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പറഞ്ഞു.

മതരാഷ്ട്രമാണ് ബിജെപി അജണ്ട. മോദിയുടെ വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളിലും ആർഎസ്എസിന്റെ നിയന്ത്രണമുണ്ട്. പൗരത്വ നിയമ ഭേദഗതി ആർഎസ്എസ് അജണ്ടയാണ്. കോൺഗ്രസ് സംഘപരിപാറിനൊപ്പമാണ് നിൽക്കുന്നത്. രാഹുൽ ഗാന്ധിക്ക് പൗരത്വ നിയമ ഭേദഗതിയിൽ മൗനമാണ്.

 

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രകടനപത്രികയിൽ നിയമം നടപ്പാക്കില്ലെന്നു പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ അതില്ല. എം എം ഹസൻ കൃത്യമായി കോൺഗ്രസ് നിലപാട് പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കാൻ മനസില്ലെന്ന്. കോൺഗ്രസ് പ്രകടനപത്രികയിൽ ആർഎസ്എസിന് എതിരെ ഒന്നുമില്ല. കേരളത്തിലെ 18 എം പിമാർ സംഘപരിവാറിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements