KOYILANDY DIARY

The Perfect News Portal

കൊല്ലം റെയിവെ ഗേറ്റിൽ വാഹനം ഇടിച്ചതിനെ തുടർന്ന് നെല്ല്യാടി റോഡ് വഴിയുള്ള ഗതാഗതം നിലച്ചു

കൊയിലാണ്ടി കൊല്ലം റെയിവെ ഗേറ്റിൽ വാഹനം ഇടിച്ചതിനെ തുടർന്ന് നെല്ല്യാടി റോഡ് വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. ഇന്നലെ സന്ധ്യയോടെയാണ് ഗുഡ്സ് ഓട്ടോ ഇടിച്ചതിനെ തുടർന്ന് ഗേറ്റ് തകർന്നത്. മുന്നറിയിപ്പ് നിൽകി ഗേറ്റ് താവുന്നതിനിടെ ഓട്ടോ പ്രവേശിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ഓട്ടോ റെയിൽവെയുടെ കസ്റ്റഡിയിലാണുള്ളത്. ഇന്ന് വൈകുന്നേരത്തോടെ പണി പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.