KOYILANDY DIARY

The Perfect News Portal

ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മേഷണം

തിക്കോടി: പള്ളിക്കരയിലെ പൊന്നാരിപ്പാലം മുയാർകണ്ടി ഭഗവതി ക്ഷേത്രo കവാടത്തിനടുത്തുള്ള ക്ഷേത്ര ഭണ്ഡാരം ഇന്നലെ രാത്രി കുത്തി തുറന്ന് മേഷണം നടത്തി. വെള്ളിയാഴ്ച ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന നടന്നിരുന്ന ദിവസമായിരുന്നു. ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പയ്യോളി പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. പഞ്ചായത്ത് അംഗം ദിബിഷ എം സ്ഥലം സന്ദർശിച്ചു.