KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ പ്രവർത്തനം സ്ഥിരം സംവിധാനം വേണം: കെ.മുരളിധരൻ എം.പി.

കൊയിലാണ്ടി: നരബലി പോലെയുള്ള മനുഷ്യക്കുരുതിക്കും, മാതാപിതാക്കൻമാരെ മാരകമായി അക്രമിക്കുന്നതിന് പോലും പ്രേരണയാകുന്ന മദ്യ, മയക്ക് മരുന്ന് ഉപഭോഗത്തിന്നും വിപണത്തിനുമെതിരെ ക്രിയാത്മകമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒന്നോ രണ്ടോ മാസത്തെ കേമ്പയിൻ പ്രവർത്തനങ്ങളിൽ പരിമിതപ്പെടുത്താതെ സ്ഥിരം സംവിധാനമുണ്ടാവണമെന്ന് കെ.മുരളിധരൻ എം.പി. ആവശ്യപ്പെട്ടു.

ഈ രംഗത്ത് ലഹരി നിർമാർജ്ജന സമിതി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാകനീയമാണെന്ന് അദ്ധേഹം പറഞ്ഞു.  ലഹരി നിർമാർജ്ജന സമിതി കോഴിക്കോട് നോർത്ത് ജില്ലാ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ചെയർമാൻ അബ്ദുൽ കരീംകോച്ചേരി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രവൻ്റീവ് ഓഫീസർ സി.കെ. ജയപ്രസാദ്ബോധവൽകരണ ക്ലാസ് നടത്തുകയും മജീഷ്യൻ രാജീവ് മേമുണ്ട ലഹരിക്കെതിരെ മാജിക് ഷോ നടത്തുകയും ചെയ്തു.

ചടങ്ങിൽ  എൽ.എൻ.എസ് സംസ്ഥാന ഭാരവാഹികളായ പി യം കെ കാഞ്ഞിയൂർ, ഒ.കെ. കുഞ്ഞികോമു മാസ്റ്റർ, ഇമ്പിച്ചി മമ്മു ഹാജി. സി. കെ സുബൈർ നാദാപുരം, ഹുസൈൻ കമ്മന, പി.സഫിയ, കെ. മറിയം ടീച്ചർ എന്നിവരും സലിം നാദാപുരം, ഖദീജ ടീച്ചർ, എം.കെ. യൂസുഫ് ഹാജി, സി.പി. ഹമീദ്, മഞ്ചയിൽ മൂസ ഹാജി, കുഞ്ഞാലി ഹാജി പാലപ്പറ്റ, റഷീദ് മണ്ടോളി, റാബിയ മൊയ്തു, ഉസ്മാൻ ഒഞ്ചിയം, സി. മമ്മു, ഷാനവാസ് ബാലുശ്ശേരി, ഷരീഫ് പാലത്ത്, കെ. കെ. സുപ്പി, അലി പുളിയഞ്ചേരി, അഷ്റഫ് നാദാപുരം,   ശ്യാമള വടകര, സി.കെ. ജമീല, സഹദ് പുക്കാട്, അനസ് നാദാപുരം, എന്നിവർ സംസാരിച്ചു. ലത്തീഫ് കവലാട് സ്വാഗതവും, സറീന തിക്കോടി നന്ദിയും പറഞ്ഞു.