KOYILANDY DIARY

The Perfect News Portal

വടകരയിൽ കടമുറിയിൽ കണ്ടെത്തിയ തലയോട്ടി കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം

വടകരയിൽ കടമുറിയിൽ കണ്ടെത്തിയ തലയോട്ടി കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കുഞ്ഞിപ്പള്ളിയിൽ ഇന്നലെയാണ് അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് സമീപം കണ്ടെത്തിയ ഒരു സിം കാർഡ് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം കൊയിലാണ്ടി പോലീസിന് കൈമാറിയതായാണ് അറിയുന്നത്. ഒരു വർഷത്തിനുള്ളിൽ സമീപ പ്രദേശത്ത് നിന്ന് കാണാതായവരെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. പഴകിയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് തൊഴിലാളികൾ ഇന്നലെ തലയോട്ടി കണ്ടെത്തിയത്.

ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാക്കുവാൻ സാധിക്കുയുള്ളുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോമ്പാല പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്. പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലായിരുന്നു തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് ആറ് മാസം മഴക്കമുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ദേശീയപാതാ നിർമ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വർഷത്തിലേറെയായി അടഞ്ഞ് കിടക്കുകയായിരുന്നു.