KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന നിരക്കിൽ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന നിരക്കിൽ തന്നെ. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,685 രൂപയും നല്‍കേണ്ടിവരും. 

ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 45,480 രൂപയിലെത്തിയത്. നവംബര്‍ 13നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയത്.

 

നവംബര്‍ 13ന് 44,360 രൂപയായിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

 

Share news
error: Content is protected !!