KOYILANDY DIARY

The Perfect News Portal

വഗാഡ് കമ്പനിയുടെ 3 ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി

കൊയിലാണ്ടി: നന്തി – ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണ കമ്പനിയായ വഗാഡ് കമ്പനിയുടെ 3 ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ കൊയിലാണ്ടി പോലീസ് സംഘം പിടികൂടി. ഷംസുദ്ധീൻ, അരുൾ കുമാർ, അല്ലി രാജ് എന്നിവരെയാണ് കൊയിലാണ്ടി സി. ഐ. എം. വി ബിജു, എസ്. ഐ. അനീഷ് വടക്കയിൽ, പി. എം. ശൈലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്.

ബൈപ്പാസ് പണി നടക്കുന്ന വെങ്ങളം മുതൽ ഇവർ ഇരുമ്പ് കമ്പിക്കുന്നത് പതിവായതിനാൽ കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ മൂന്നു പേരും പിടിയിലാവുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.