KOYILANDY DIARY

The Perfect News Portal

ബഹറൈനിൽ വാഹനാപകടത്തിൽ മരിച്ച മന്ദമംഗലം വലിയവയലിൽ മണിയുടെ മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കും

കൊയിലാണ്ടി: ബഹറൈനിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം മന്ദമംഗലം സ്വദേശി വലിയവയലിൽ മണി (48)യുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ സംസ്ക്കരിക്കും. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടുകൂടി കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം 6 മണിയോടുകൂടി വീട്ടിലെത്തിക്കും തുടർന്ന് രാവിലെ 7 മണിക്ക് സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisements

ബഹറൈനിലെ ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനമിടിച്ചാണ് അപകടം ഉണ്ടായത്. 3 ദിവസത്തോളം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.

അച്ഛൻ: പരേതനായ വിവി അപ്പു (കർഷകസംഘം നേതാവ്, സിപിഐ(എം) കൊയിലാണ്ടി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം). അമ്മ: ശാന്ത. സഹോദരങ്ങൾ: ശശി വിവി, രമേശൻ വി.വി (അപ്പൂസ്), മിനി. 

Advertisements