KOYILANDY DIARY

The Perfect News Portal

ദേശീയപാത വിഭാഗം അധികൃതരുമായി ചർച്ച നടത്തി

ദേശീയപാത വികസനം. കുടിവെള്ള പ്രശ്നവും താഴ്ന്ന ഭാഗങ്ങളിലെ വെള്ളക്കെട്ടും ഒഴിവാക്കും.. കൊയിലാണ്ടി: നാഷണൽ ഹൈവേ – ബൈപ്പാസ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിൻ്റെ ഭാഗമായി പല ഭാഗങ്ങളിലും ഉണ്ടായിട്ടുള്ള കുടിവെള്ള പ്രശനം, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് എന്നിവയ്ക്ക് പരിഹാരം കാണുന്നതിനായി ദേശീയപാത വിഭാഗം അധികൃതരുമായി ചർച്ച നടത്തി. കുന്ന്യോറ മലയിലെ കുടിവെള്ള പ്രശ്നവും, പന്തലായനി – മരളൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കാമെന്ന് അധികൃതർ ഉറപ്പു നൽകി.
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത്, വികസന സ്റ്റാൻഡിംഗ് ചെയർപേഴ്സൺ കെ.എ. ഇന്ദിര, കൗൺസിലർമാരായ എൻ. ടി. രാജീവൻ, സുമതി, രമേശൻ വലിയാട്ടിൽ എന്നിവർ പങ്കെടുത്തു.