KOYILANDY DIARY

The Perfect News Portal

ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറുവങ്ങാട് ഗവ. ഐ ടി ഐ യിൽ ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. സമൂഹത്തിൽ വ്യാപിച്ചു വരുന്ന മദ്യ, മയക്കുമരുന്നിനെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഐ ടി ഐ പ്രിൻസിപ്പാൾ മുജീബ് പി എം അധ്യക്ഷനായിരുന്നു.
Advertisements
കൊയിലാണ്ടി എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബാബു പി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് കൊയിലാണ്ടി നഗരസഭ പട്ടിക ജാതി വികസന ഓഫീസർ അനിതകുമാരി പി പി സംസാരിച്ചു. അനു തങ്കച്ചൻ, ലിജിന എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി രാജൻ പി സ്വാഗതം പറഞ്ഞു, ശ്രീശില നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾക്കായി പ്രസംഗ പരിശീലന കളരിയും സംഘടിപ്പിച്ചു.