KOYILANDY DIARY

The Perfect News Portal

നാല് സര്‍വകലാശാലകളിലെ വി സിമാരില്‍ നിന്ന് ഗവര്‍ണര്‍ വിശദീകരണം തേടും

സംസ്ഥാനത്തെ നാല് സര്‍വകലാശാലകളിലെ വി സിമാരില്‍ നിന്ന് ഗവര്‍ണര്‍ ഇന്ന് വിശദീകരണം തേടും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരോട് രാജ്ഭവനില്‍ ഹാജരാകാന്‍ നിർദേശം നൽകിയിട്ടുണ്ട്. അസൗകര്യം അറിയിച്ച സംസ്‌കൃത സർവ്വകലാശാല വിസിയോട് ഓണ്‍ലൈന്‍ വഴി ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

സുപ്രീംകോടതി കെടിയു വിസിയെ പുറത്താക്കിയതിന് പിന്നാലെയാണ് മറ്റ് വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ നടപടി തുടങ്ങിയത്. നടപടി എടുക്കുന്നത് യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഇല്ലെന്ന് ചൂണ്ടികാട്ടിയാണ്. നാല് പേരാണ് ഇനി പട്ടികയില്‍ ബാക്കി. ഹൈക്കോടതിയാണ് വിസിമാരുടെ ഹര്‍ജിയില്‍ ഹിയറിങ് നിര്‍ദേശിച്ചത്.