KOYILANDY DIARY

The Perfect News Portal

മിസ്കുൽ മദീന റബീഅ് കാമ്പയിൻ സമാപന സമ്മേളനം തിങ്കളാഴ്ച നടക്കും

മിസ്കുൽ മദീന റബീഅ് കാമ്പയിൻ സമാപന സമ്മേളനം തിങ്കളാഴ്ച നടക്കും.. കൊയിലാണ്ടി: പ്രവാചകർ മുഹമ്മദ് നബി (സ) യുടെ 1497-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മർകസ് മാലിക് ദീനാർ സംഘടിപ്പിച്ച മിസ്കുൽ മദീന റബീഅ് കാമ്പയിൻ സമാപന സമ്മേളനം മജ്‌ലിസുൽ വിദാദ് സ്നേഹ സംഗമം തിങ്കളാഴ്ച പാറപ്പള്ളി മർകസിൽ നടക്കും. തിങ്കൾ രാവിലെ 9 മണിക്ക് നടക്കുന്ന വനിതാ വിജ്ഞാന വേദിയിൽ പ്രഗൽഭ പ്രഭാഷകൻ സമദ് സഖാഫി മായനാട് സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിക്കും.

പൊതുജനങ്ങളും മര്‍കസ് വിദ്യാര്‍ഥികളും പങ്കെടുക്കുന്ന മജ്ലിസുൽ വിദാദ് ആത്മീയ സംഗമം വൈകീട്ട് ഏഴോടെ ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. മജ്ലിസുൽ ഫിർദൗസിയ ദ്വൈമാസ ദിഖ്ർ ഹൽഖയും, പ്രവാചക പ്രകീർത്തന സദസ്സും, നബി സ്നേഹ പ്രഭാഷണവും, ഖാളി മുഹമ്മദ് ബ്ൻ ഹമദാൻ അനുസ്മരണവും വിദാദിന്റെ ഭാഗമായി നടക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് പുറക്കാട് മുഹ്യുദ്ധീൻ കുട്ടി മുസ്ലിയാർ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, സി പി ഉബൈദ് സഖാഫി, ഇസ്സുദ്ധീൻ സഖാഫി, സയ്യിദ് സൈൻ ബാഫഖി തുടങ്ങിയവർ ആത്മീയ സംഗമത്തിന് നേതൃത്വം നൽകും.

Advertisements