KOYILANDY DIARY

The Perfect News Portal

പവർകട്ട്: കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അപ്രഖ്യാപിത പവർ കട്ട് കാരണം വ്യാപാരികളും, ഗാർഹിക ഉപഭോക്താക്കളും, സർക്കാർ ഓഫീസുകളും നിശ്ചലമാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ കൊയിലാണ്ടിക്ക് അനുവദിച്ച സബ്സ്റ്റേഷൻ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയതു.
കൊയിലാണ്ടിയിൽ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി 20.6 കോടിയുടെ ഭരണാനുമതി കിട്ടിയിട്ട് 2 വർഷമായിട്ടും സ്ഥലം പോലും കണ്ടെത്താൻ കഴിയാത്ത എം.എൽ.എ. കൊയിലാണ്ടിയിലെ ജനങ്ങളോട് കാട്ടുന്നത് അനീതിയാണെന്ന് അദ്ധേഹം കൂട്ടി ചേർത്തു.
സർക്കാറിൻ്റ സ്വപ്‌ന പദ്ധതിയായ നിലാവ് തെരുവ് വിളക്കു പദ്ധതി വൻ പരാജയമാണെന്നും കേടായ തെരുവ് വിളക്കുകൾ എത്രയും പെട്ടെന്ന് റിപ്പേർ ചെയത് പ്രവർത്തിപ്പിക്കണമെന്നും അദ്ധേഹം പറഞ്ഞു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം. നജീബ് അദ്ധ്യക്ഷനായി.
Advertisements
മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ടി. അഷറഫ്, സെക്രട്ടറി എ. കുഞ്ഞഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഫാസിൽ നടേരി, എം.എസ്.എഫ്. മണ്ഡലം പ്രസിഡണ്ട് ഹാദിഖ് ജസാർ സംസാരിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം. അഷറഫ് സ്വാഗതവും ട്രഷറർ എൻ.കെ. അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു. ധർണ്ണയ്ക്ക് വി.എം. ബഷീർ, വി.വി. ഫക്രുദ്ധീൻ, ബാസിത്ത് മിന്നത്ത്, വി. വി. നൗഫൽ, ആദിൽ, സലാം ഓടക്കൽ, റഊഫ് നടേരി എന്നിവർ നേതൃത്വം നൽകി.