പൂക്കാട് കലാലയത്തിൽ നടക്കുന്ന കളിആട്ടത്തിലെ കുട്ടികൾ ഗ്രാമത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തി
.
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ നടക്കുന്ന കളിആട്ടത്തിലെ കുട്ടികൾ ഗ്രാമത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തി. ഗ്രാമവിശുദ്ധിയും ഗ്രാമീണ രുചിവൈവിധ്യവും അറിയുന്നതിനായാണ് യാത്ര സംഘടിപ്പിച്ചത്. കൊയിലാണ്ടി മിഡ് ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ, സൈമ ചെങ്ങോട്ടുകാവ്, ജ്വാല പൊയിൽക്കാവ്, മുണ്ട്യാടിമുക്ക് റസിഡൻ്റ്സ് അസോസിയേഷൻ, തുവ്വപ്പാറ ഇമ്പിച്ചി അഹമ്മദ് ഹാജിയുടെ വീട്, ഭാവന കൊളക്കാട് എന്നിവിടങ്ങളിലാണ് ആതിഥ്യമരുളിയത്.

ക്യാമ്പ് ആക്ടിവിറ്റീസ് കൂടാതെ പ്രദേശത്തെ പ്രമുഖ വ്യക്തികൾ, കുട്ടികൾ എന്നിവരുമായുള്ള സല്ലാപവും നടന്നു. വൈകീട്ട് എ. അബൂബക്കർ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച് പൂക്കാട് കലാലയം ചിൽഡ്രൻസ് തിയറ്റർ അവതരിപ്പിച്ച ടോട്ടോച്ചാൻ എന്ന നാടകം അരങ്ങിലെത്തി.



