KOYILANDY DIARY

The Perfect News Portal

തലച്ചിലോൻ ദേവീക്ഷേത്ര മഹോൽസവം: സാമ്പത്തിക സമാഹരണത്തിനു തുടക്കമായി

കൊയിലാണ്ടി: കണയങ്കോട് തലച്ചിലോൻ ദേവീക്ഷേത്ര മഹോൽസവത്തിൻ്റെ ഭാഗമായി സാമ്പത്തിക സമാഹരണത്തിനു തുടക്കമായി. ജനുവരി 1, 2, 3 തിയ്യതികളിലാണ് മഹോത്സവം. ആദ്യ സംഭാവന കൊയിലാണ്ടി കാർഷിക വികസന ബാങ്ക് റിട്ട: മാനേജർ കെ. രവീന്ദ്രൻ ലൗ സോണിയിൽ നിന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എ.പി. രാമചന്ദ്രൻ ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേത്ര ജനറൽ സെക്രട്ടറി എൻ. ചോയിക്കുട്ടി, വൈസ്  പ്രസിഡണ്ട് വി.കെ. ഗോപാലൻ, വി.കെ. കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.