KOYILANDY DIARY

The Perfect News Portal

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ; പോളിംഗ് ബൂത്തില്‍ വെടിവെയ്പ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ടം ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മണിപ്പൂരിലെ ബിഷ്ണുപൂരിലെ പോളിങ് ബൂത്തില്‍ അക്രമികള്‍ വെടിയുതിര്‍ത്തു. അതിനിടെ പോളിംഗ് ബൂത്ത് പിടിച്ചെടുക്കാനുള്ള ഒരു ശ്രമവും നടന്നുവെന്നാണ് വിവരം. ഇംഫാല്‍ ഈസ്റ്റില്‍ പോളിംങ് മെഷീനുകള്‍ അക്രമികള്‍ തകര്‍ത്ത സംഭവവും ഉണ്ടായി. ഇതോടെ അക്രമികളെ പിരിച്ചുവിടാന്‍ ഇവിടെ പൊലീസ് വെടിയുതിര്‍ത്തു.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. തമ്നപൊക്പിയില്‍ സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.