KOYILANDY DIARY.COM

The Perfect News Portal

കർഷക തൊഴിലാളികളുടെ അതിവർഷ ആനുകൂല്യം വിതരണം ചെയ്യണം

കൊയിലാണ്ടി: കർഷക തൊഴിലാളികളുടെ അതിവർഷ ആനുകൂല്യം വിതരണം ചെയ്യണെന്ന് ദേശീയ കർഷക തൊഴിലാളിഫഡറേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴ് വർഷമായിട്ട് കർഷക തൊഴിലാളി അതിവർഷ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

ആനുകൂല്യം ഉടനെ നൽകണമെന്നും, അതിരൂക്ഷമായ വിലക്കയറ്റം തടയാൻ മാവേലി സ്റ്റോറിൽ സബ്സിഡി സാധനം നൽകണമെന്നും നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ പുരുഷോത്തമൻ, കെ വി ഗംഗാധരൻ, കെ.വി രാഘവൻ, എം.എം ഷനോജ്, ഗിരീഷ് തിക്കോടി എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!