KOYILANDY DIARY

The Perfect News Portal

കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം

വടകര: സി.ഒ.എ കോഴിക്കോട് ജില്ലാ സമ്മേളനം. പ്രാദേശിക കേബിൾ ടി.വി. ശൃംഖലകളെ തകർത്ത് കുത്തക കമ്പനികൾക്ക് ടെലികോം രംഗം പൂർണമായും തീറെഴുതിക്കൊടുക്കാനുള്ള നീക്കത്തിന് കെ.എസ്.ഇ.ബിയിലെ ഒരു വിഭാഗം കൂട്ടുനിൽക്കുകയാണെന്ന് കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ‌് അസോസിയേഷൻ ജില്ലാസമ്മേളനം ആരോപിച്ചു. ഇതിൻ്റെ ഭാഗമായാണ് വൈദ്യുതി പോസ്റ്റുകൾ ഉപയോഗിക്കുന്ന ചെറുകിട കേബിൾ ടി.വി ഓപ്പറേറ്റർമാരെ ദ്രോഹിക്കുന്നതെന്നും ഇതിൽനിന്ന് കെ.എസ്.ഇ.ബി. പിൻമാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി. പി. അഫ്സൽ പതാക ഉയർത്തിയതോടെ സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അബൂബക്കർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ഒ. ഉണ്ണികൃഷ്ണൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പ്രജീഷ് അച്ചാണ്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മൻസൂർ, കെ. വിജയകൃഷ്ണൻ, എ.സി. നിസാർബാബു, ടി. വാസുദേവൻ, സത്യനാഥൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.പി സത്യനാഥൻ (പ്രസിഡണ്ട്), ഒ. ഉണ്ണികൃഷ്ണൻ (സെക്രട്ടറി). ജയദേവ് കെ.എസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.