KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്-ല്‍ സമ്മർ കോച്ചിംഗ് ക്യാ‌മ്പ് ആരംഭിച്ചു

കൊയിലാണ്ടി, കൊയിലാണ്ടി ജി വി എച്ച് എസ് എസ് പി ടി എ യുടെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംഗ് ക്യാ‌മ്പിന് തുടക്കമായി. ഫുട്ബോൾ, ഖോ ഖോ, സെപക് താക്രോ അറ്റ്ലറ്റിക്സ്, എന്നീ വിഭാഗത്തിലാണ് പരിശീലനം. മുൻ സർവീസസ് ഫുട്ബോൾ താരം കുഞ്ഞിക്കണാരൻ ക്യാമ്പ് ഉത്ഘാടനം ചയ്തു, സൗമിനി മോഹൻദാസ് (ഹനീഷ് ഡ്രൈവിംഗ് സ്കൂൾ )മുഖ്യാതിഥിയായി.

കുട്ടികൾക്കു സ്പോർട്സ് ഉപകരണങ്ങൾ വിതരണംചയ്തു. ഷജിത (എച്ച്. എം ) പി.ടി.എ. പ്രസിഡണ്ട്. വി. സുചീന്ദ്രൻ, പി.പി. രാജീവൻ, ശ്രീലാൽ പെരുവട്ടൂർ, നവീന ബിജു, ഒ.കെ. ഷിജു എന്നിവ‍ര്‍ സംസാരിച്ചു.

Share news
error: Content is protected !!