KOYILANDY DIARY

The Perfect News Portal

സുഭാഷ് വായനശാല പാലക്കുളം ചരിത്രോത്സവം നടത്തി

കൊയിലാണ്ടി: പാലക്കുളം സുഭാഷ് വായനശാലയുടെ നേതൃത്വത്തിൽ ചരിത്രോത്സവം നടത്തി. വായനശാല ഹാളിൽ നടത്തിയ പരിപാടി കെ. കെ. ശശി ഉദ്ഘാടനം ചെയ്തു. കേരളം പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ ദാസ്ക്കരൻ മാസ്റ്റർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് കെ. എം ബിജു അധ്യക്ഷത വഹിച്ചു. അഖില കേരള വായനാ മത്സരം ലൈബ്രററിതല വിജയികൾക്ക് വാർഡ് മെമ്പർ കെ.പി സുമിത ട്രോഫി നൽകി. വായനശാല സെക്രട്ടറി കെ സത്യൻ സ്വാഗതം പറഞ്ഞു.