KOYILANDY DIARY.COM

The Perfect News Portal

എസ്. എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

.
കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് പോലീസ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി  കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘം മെമ്പർമാരുടെ മക്കൾക്കുള്ള അവാർഡ് ദാന ചടങ്ങ് നടത്തി. കൊയിലാണ്ടി എംഎൽഎ. അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനവും ചെയ്തു. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് വി പി അനിൽകുമാർ അധ്യക്ഷതവഹിച്ചു.
.
.
വിദ്യാർത്ഥകൾക്ക് ബാലുശ്ശേരി എം.എൽ.എ വി.ടി സൂരജ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. റിസർവ് ഇൻസ്പെക്ടർ ജോസ് ജോർജ്, മുൻ ഭരണസമിതി അംഗം എം കെ പുരുഷോത്തമൻ, സംഘം വൈസ് പ്രസിഡണ്ട് പി രാജേഷ്, ഭരണസമിതി അംഗം മുഹമ്മദ് ഷമീർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ അരവിന്ദൻ എൻ. പി.നന്ദി പറഞ്ഞു.
Share news
error: Content is protected !!