KOYILANDY DIARY

The Perfect News Portal

ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കർശന സുരക്ഷാ സംവിധാനങ്ങൾ

കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ മെൽവിൻ ജോസ്, എസ്.ഐ ജിതേഷ് എന്നിവരുടെ നേത്യത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.
 ക്ഷേത്രത്തിൻ്റെ 400 മീറ്റർ ചുറ്റളവിൽ CCTV ക്യാമറകളും, മൂന്ന് ടവർ എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കും. മാർച്ച് 2 മുതൽ 7 വരെ എല്ലാ ദിവസവും അവലോകന യോഗം ചേരാനും തീരുമാനിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാലകൃഷ്ണൻ സി, കെ.ടി സിജേഷ്, വിശ്വനാഥൻ, രാജൻ, ക്ഷേത്രം പ്രസിഡണ്ട് രാമചന്ദ്രൻ, ക്ഷേത്രം ഡയറക്ടർ ബോർഡ് അംഗംങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.