KOYILANDY DIARY

The Perfect News Portal

ദാറുൽ ഖുർആൻ പുറക്കാട് ദശ വാർഷികാഘോഷം ഖുർആൻ എക്സിബിഷന് പ്രൗഢമായ തുടക്കം

കൊയിലാണ്ടി: ദാറുൽ ഖുർആൻ പുറക്കാട് ദശവാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ദി ഹൊറസൈൻ ത്രിദിന ഖുർആൻ എക് സിബിഷൻ കെ മുരളിധരൻ എം പി ഉദ്ഘാടനം ചെയ്തു. സമുദായ സൗഹാർദവും ഇന്ത്യയുടെ മതേതരത്വവും കനത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മതസന്ദേശത്തെ അറിയാനും പരസ്പര തെറ്റിദ്ധാരണകൾ ദുരികരിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമായുള്ള എക്സിബിഷൻ ഏറെ ശ്ലാഘനീയമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി വിശുദ്ധ ഖുർആനും ലോക നാഗരിക വികാസവും എന്ന തലക്കെട്ടിൽ നടന്ന സാംസ്കാരിക സമ്മേളനം നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ എംഎം അക്ബർ ഉദ്ഘാടനം ചെയ്തു.
ഖുർ ആനിക നിയമങ്ങളുടെയും തത്വങ്ങളുടെയും ആഴത്തിലുള്ള പഠനമാണ് പുതിയ പല ശാസ്ത്ര വിജ്ഞാനങ്ങളുടെയും വികാസത്തിന് കാരണമെന്നും അത് ലോക നാഗരിക വികാസത്തെ ത്വരിതപ്പെടുത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാസദനം എജ്യൂകേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ യു. പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി പി  അബദുൽ അസീസ്, എസ് ഐ ഒ കേരള സെക്രട്ടറി അഡ്വ റഹ്മാൻ ഇരിക്കൂർ, കെ എൻ എം മർകസുദ്ദഅവ, ജില്ലാ ജോ: സെക്രട്ടറി നൂറുദ്ദീൻ ഫാറൂഖി, നഗരസഭാ കൗൺസിലർ, എ അസീസ് മാസ്റ്റർ, ശാന്തി സദനം സ്ക്കുൾ മാനേജർ അബ്ദുസ്സലാം ഹാജി എന്നിവർ സംസാരിച്ചു.
Advertisements
ദൈവം പ്രപഞ്ചം, മനുഷ്യൻ, വ്യക്തി കുടുംബം സാമൂഹ്യ ബന്ധങ്ങൾ, നാഗരിക വികാസം സമ്പത്തിൻ്റെ വിനിമയം, ആരാധന, അതിരുകളുടെ സൗന്ദര്യം നീതി സമത്വം തുടങ്ങിയ ഖുർആനിക തത്വങ്ങളുടെ ആകർഷകമായ വിഷ്വൽ പ്രസൻ്റേഷനായ എക്സിബിഷൻ ഞാറാഴ്ച രാത്രി 9 മണിക്ക് സമാപിക്കും. സ്വാഗതസംഘം ചെയർമാൻ പി.എം അബ്ദുൽ ഖാദർ  സ്വഗതവും ജന കൺവീനർ വി. പി ലത്തീഫ് നന്ദിയും പറഞ്ഞു.