KOYILANDY DIARY

The Perfect News Portal

സ്ത്രീശക്തി എസ്എസ്-410 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി എസ്എസ്-410 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പത്തുലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 40 രൂപയാണ് ടിക്കറ്റ് വില. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവൺമെന്റ് ലോട്ടറി ഓഫീസിലോ എത്തണം.