KOYILANDY DIARY

The Perfect News Portal

ചില സ്‌മാർട് ഫോണുകളിൽ ഇനി വാട്‌സ് ആപ് ലഭിക്കില്ലെന്ന് മെറ്റ

ചില സ്‌മാർട് ഫോണുകളിൽ ഇനി മുതൽ വാട്‌സ് ആപ് ലഭിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും വാട്‌സ് ആപ് ലഭിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്. പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്‌മാർട്ട്ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്‌സ്ആപ്പ് തീരുമാനിച്ചത്.

പഴയ വേർഷനുകളിൽ സുരക്ഷാ അപ്ഡേഷനുകൾക്കുള്ള സാധ്യത കുറവാണെന്നതിനാലും മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറുകൾ പഴയ പതിപ്പുകളിൽ കാര്യക്ഷമമായി ലഭ്യമാവാത്തതിനാലുമാണ് ചില സ്‌മാർട്ഫോണുകളിൽ സേവനം അവസാനിപ്പിക്കുന്നതെന്ന് മെറ്റ അറിയിച്ചു. മുൻവർഷങ്ങളിലും ചില ഫോണുകളിൽ നിന്ന് വാട്‌സ് ആപ് ഒഴിവാക്കിയിരുന്നു.

Advertisements

ഇതുപ്രകാരം ആൻഡ്രോയ്‌ഡ് പതിപ്പ് 4.1 മുതൽ താഴേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്‌സ്ആപ് ഉപയോഗിക്കാൻ കഴിയില്ല. ഐഫോൺ 5, 5സി മുതൽ താഴോട്ടുള്ള ഐഫോണുകളിലും വാട്‌സ്ആപ്  പ്രവർത്തനരഹിതമാകും. സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫോൺ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഈ ഫോൺ ഉടമകൾക്കെല്ലാം വാട്‌സ് ആപ് നൽകിയേക്കും. മറ്റ് ടെക്നോളജി കമ്പനികളെ പോലെ, തങ്ങളും, എല്ലാവർഷവും ഏറ്റവും കുറച്ചുപേർ ഉപയോഗിക്കുന്ന ഡിവൈറുകളും സോഫ്‌റ്റ്‌വെയറുകളും ഏതൊക്കെയാ​ണെന്ന് കണ്ടെത്തിയാണ് അവക്കുള്ള പിന്തുണ നിർത്തലാക്കുന്നതെന്ന് വാട്‌സ്‌ആപ് പറയുന്നു.

Advertisements

വാട്‌സ് ആപ് സേവനം നിലയ്ക്കുന്ന സ്‌മാർട് ഫോണുകൾ

Samsung Galaxy S2

Nexus 7

iPhone 5

iPhone 5c

Archos 53 Platinum

Grand S Flex ZTE

Grand X Quad V987 ZTE

HTC Desire 500

Huawei Ascend D

Huawei Ascend D1

HTC One

Sony Xperia Z

LG Optimus G Pro

Samsung Galaxy Nexus

HTC Sensation

Motorola Droid Razr

Sony Xperia S2

Motorola Xoom

Samsung Galaxy Tab 10.1

Asus Eee Pad Transformer

Acer Iconia Tab A5003

Samsung Galaxy S

HTC Desire HD

LG Optimus 2X

Sony Ericsson Xperia Arc3