KOYILANDY DIARY.COM

The Perfect News Portal

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയാ താരം റിന്‍സി മുംതാസ് പിടിയില്‍

.

കൊച്ചി: സോഷ്യല്‍ മീഡിയാ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിയ്‌ക്കൊപ്പമുണ്ടായിരുന്നത്. 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തെ എംജെ റസിഡന്‍സിയില്‍വെച്ചാണ് ഇവർ പിടിയിലായത്.

 

ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു റിന്‍സിയെന്ന് പൊലീസ് അറിയിച്ചു. 2025 ജൂലൈയിലും റിന്‍സി എംഡിഎംഎയുമായി പിടിയിലായിരുന്നു. അന്ന് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയാണ് റിന്‍സി മുംതാസ് എന്നാണ് പൊലീസ് പറഞ്ഞത്. സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍ താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലാണ് റിന്‍സിയുടെ ജോലിയെന്നും അവര്‍ ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം സജീവമായ ഇന്‍ഫ്‌ളുവന്‍സറാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിന്‍സി മുംതാസ്. 

Share news
error: Content is protected !!