കനത്ത ചൂട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
.
സംസ്ഥാനത്ത് കനത്ത ചൂട്. 12 ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് യെല്ലോ അലർട്ട് തുടരും. പാലക്കാട് ജില്ലയിൽ ഉയർന്ന താപനിലയായ 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




