KOYILANDY DIARY.COM

The Perfect News Portal

നേന്ത്രക്കായക്ക് പൊള്ളും വില. ചില്ലറ വിൽപ്പന 90 രൂപയോളം ഉയരും

.

ഓണവിപണി സജീവമാകുമ്പോൾ നേന്ത്രക്കായയ്ക്ക് പൊള്ളും വില. മൊത്ത വ്യാപാര വില കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലായതോടെ ചില്ലറ വിൽപ്പന 90 രൂപയോളം ഉയരും. വില പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ മലയാളികളുടെ ഓണ സദ്യ ചിലവേറും. നേന്ത്രക്കായ ഇല്ലാതെ ഓണസദ്യ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. ചിപ്‌സ്, ശർക്കര വരട്ടി, സാമ്പാർ, അവിൽ എന്നിങ്ങനെ നേന്ത്രക്കായ ഓണ സദ്യയിലെ പ്രധാന ഇനമാണ്. എന്നാൽ ഇത്തവണ കറിക്കൂട്ടുകളിൽ നിന്നും നേന്ത്രക്കായ അൽപ്പം കുറയ്ക്കേണ്ടി വരും.

പൊള്ളുന്ന വിലയും ലഭ്യത കുറവുമാണ് പ്രധാന കാരണം. കിലോയ്ക്ക് 62 രൂപയ്ക്ക് മുകളിലാണ് മൊത്തവ്യാപാരം. ഓണ വിപണി സജീവമാകുമ്പോൾ ചില്ലറ വിൽപ്പന 90 രൂപയ്ക്ക് മുകളിലാകും. മൊത്ത വിപണിയിൽ 100 രൂപയായി ഉയർന്ന ഞാലിപൂവനും തീവിലയാകും.

Share news
error: Content is protected !!