KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSSൽ നൈപുണ്യ പരിശീലന കേന്ദ്രം അനുവദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി GVHSSൽ നൈപുണ്യ പരിശീലന കേന്ദ്രം അനുവദിച്ചു. അറിവും, നൈപുണ്യവും എല്ലാവരിലും എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും, ജില്ലാ പഞ്ചായത്തിൻ്റെയും, അനുവദിച്ച തൊഴിൽ നൈപുണ്യകന്ദ്രം കൊയിലാണ്ടി വി.എച്ച്.എസ്.എസ് ൽ അനുവദിച്ചു. രണ്ട് തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണ് അനുമതി ലഭിക്കുക.

തെരഞ്ഞെടുപ്പെടുന്ന കോഴ്സുകൾക്ക് ആവശ്യമായ ലഭ്യമാക്കാൻ ഫണ്ട് അനുവദിക്കും. സ്കൂൾ പഠന കാലത്തിന് ശേഷവും, 21 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും, പ്ലെയ്സ്മെൻറും ലഭിക്കും.

കൊയിലാണ്ടി വി.എച്ച്.എസ്.എസ് ൽ അദ്ധ്യാപകരും, ജനപ്രതിനിധികളും, പി.ടി.എ ഭാരവാഹികളും ആദ്യഘട്ട യോഗം ചേർന്നു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉൽഘാടനം ചെയ്തു. വി.സുചീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ ബിജേഷ് ഉപ്പാലക്കൽ, പി.വത്സല, പ്രധാനധ്യാപിക എം.പി. നിഷ, ബി.ആർ.സി.ട്രെയിനർ അഷറഫ്, ആർ.ഡി.പി.ഡോ.അനിൽ, എം.ജി. ബൽരാജ്, വൽസൻ മാസ്റ്റർ, മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ  സംസാരിച്ചു.

Advertisements