കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി
കിണറ്റിൽ വീണ യുവതിക്ക് പുതു ജീവൻ.. യുവതിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറു മണിയോടെ കൂടിയാണ് ആനവാതിൽ നാറാത്ത് റോഡിൽ ബിസ്മില്ല മൻസിൽ അസ്മ (46) എന്ന യുവതി വീട്ടിലെ കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ അയല്‍വാസിയായ ശ്രീധരൻ യുവതിയെ കയറിൽ പിടിച്ചു താങ്ങി നിൽക്കുകയായിരുന്നു.

തുടർന്ന് സേന റസ്ക്യൂ നെറ്റ് ഇറക്കി യുവതിയെ സുരക്ഷിതമായി കരക്ക് കയറ്റുകയും ചെയ്തു. സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സാ സൌകര്യം ഒരുക്കി.
Advertisements

സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ, ഗ്രേഡ് ASTO പ്രദീപ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, ജിനീഷ്കുമാര്‍, ഷിജു, നിധിപ്രസാദ്, ശ്രീരാഗ്, റിനീഷ്, ഷാജു, ഹോംഗാർഡ് മാരായ ബാലൻ, ഓംപ്രകാശ്, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
