KOYILANDY DIARY

The Perfect News Portal

പുളിയഞ്ചരി മുസ്ലീംലീഗ് ഓഫീസ് അടിച്ചു തകർത്തു

കൊയിലാണ്ടി: പുളിയഞ്ചേരി ശാഖ മുസ്ലിം ലീഗ് ഓഫീസ് സാമൂഹ്യ  ദ്രോകൾ അടിച്ചുെതകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ഓടെയാണ് സംഭവം ഓഫീസിൻ്റെ  പൂട്ട് തകർത്ത് അകത്ത് കയറിയാണ് അക്രമം നടത്തിയത്. ഓഫീസിനകത്തുള്ള  ഇൻവെർട്ടർ, ടി വി, കസേരകൾ, സി.സി.ടി.വി. മോണിട്ടർ, ഫാൻ, കാരം ബോർഡ്, ഇലക്ട്രിക്ക് ഉപകരണങ്ങൾ തുടങ്ങിയവയാണ്  അക്രമികൾ നശിപ്പിച്ചത്.
ഓഫീസിനു മുന്നിലുള്ള രണ്ട് കൊടിമരവും പതാകകളും നശിപ്പിച്ചിട്ടുണ്ട്. എഴുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി കൊയിലാണ്ടി പോലീസിൽ പരാതി നൽകി. സംഭവസ്ഥലം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി. ഇബ്രാഹിംകുട്ടി, ജില്ലാ സെക്രട്ടറി സമദ് പൂക്കാട്, മണ്ഡലം വൈസ് പ്രസിഡണ്ട് ടി. അഷറഫ്, മുനിസിപ്പൽ പ്രസിഡണ്ട് കെ.എം.നജീബ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി, ഖത്തർ കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് റഫീഖ് ഇയ്യത്തുകുനി, എ അസീസ്, അൻവർ ഇയ്യഞ്ചേരി എന്നിവർ സന്ദർശിച്ചു. കൊയിലാണ്ടി സി.ഐ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Advertisements
പ്രതിഷേധ പ്രകടനം നടത്തി
കൊയിലാണ്ടി: പുളിയഞ്ചേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് പുളിയഞ്ചേരിയിൽ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധയോഗം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം. നജീബ് ഉദ്ഘാടനം ചെയ്തു. എ.കെ.സി. മുഹമ്മദ് അധ്യക്ഷനായി. അൻവർ ഇയ്യഞ്ചേരി പി .പി . ഫാസിൽ, ടി.കെ. റഫീഖ്, കുഞ്ഞിമൂസ എന്നിവർ സംസാരിച്ചു.
അക്രമികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് എ.കെ.സി. മുഹമ്മദ്, ടി.കെ. റഫീഖ്, കുഞ്ഞിമൂസ, കെവി മുഹമ്മദലി, ടി.കെ. ഇബ്രാഹിം, പി.പി. ഹാഷിം, റഫ് ഷാദ്, ആദിൽ, സലാം ഓടക്കൽ, നൗഷാദ്, സമദ്, കെ.കെ.കെ.മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി.