പെരുവട്ടൂർ എൽ പി സ്കൂൾ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ പതിനാറാം വാർഡിലെ പെരുവട്ടൂർ എൽ. പി സ്കൂൾ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം കെ. മുരളീധരൻ എം.പി നിർവ്വഹിച്ചു. മഴക്കാലത്ത് വർഷങ്ങളായി വെള്ളക്കെട്ട് കൊണ്ട് ദുരിതം അനുഭവിക്കുന്ന റോഡിൽ 250 മീറ്റർ നീളത്തിൽ ഡ്രൈനേജ് നിർമ്മിച്ച് സ്ലാബ് ചെയ്ത് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കാൻ കെ. മുരളീധരൻ്റെ എം. പി ഫണ്ടിൽ നിന്നും അനുവദിച്ച് 30 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കൗൺസിലർമാരായ രത്നവല്ലിടീച്ചർ, വത്സരാജ് കേളോത്ത്, രജീഷ് വെങ്ങളത്ത്കണ്ടി, മുൻ കൗൺസിലർമാരായ വി. ടി സുരേന്ദ്രൻ, സിബിൻ കണ്ടത്തനാരി, ജെ. വി അബൂബക്കർ, ചന്ദ്രൻ പൂതക്കുറ്റി, സിറാജ് ഇയ്യഞ്ചേരി, എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് സ്വാഗതവും കെ. ബാലകൃഷ്ണൻ പൂതക്കുറ്റി നന്ദിയും പറഞ്ഞു.

