KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര കൂത്താളി ജില്ലാ ഫാമിൽ കാട്ടാനശല്യം രൂക്ഷം

പേരാമ്പ്ര കുവ്വപ്പൊയിലെ കൂത്താളി ജില്ലാ ഫാമിൽ കാട്ടാനശല്യം രൂക്ഷം. രാത്രിയിലാണ് ആനക്കൂട്ടം ഇറങ്ങുന്നത്. ഒരാഴ്ചക്കുള്ളിൽ തോട്ടത്തിലെ നിരവധി വിളകളാണ് നശിപ്പിച്ചത്. നൂറ് ഏക്കറുള്ള ഫാമിൽ കാട്ടാനകൾക്ക് പുറമെ കാട്ടുപന്നിയുടെയും കുരങ്ങിൻറെയും ശല്യവും വർധിച്ചിട്ടുണ്ട്.
ജില്ലാ കൃഷിഫാമിൻറെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന ആക്രമണം തടയാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരണമെന്ന് ഫാം സന്ദർശിച്ച ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിൽ ആവശ്യപ്പെട്ടു. ഫാം വർക്കേഴ്സ് യൂണിയൻ നേതാക്കളായ ടി കെ ജോഷിബ, സി എം രാജു, കെ എ വിനോദ്, കെ കെ റീന, ടി പി രജില, ടി കെ ബിജു, പി സി സുരാജൻ, എന്നിവരും ഒപ്പമുണ്ടായിരുന്നു.