KOYILANDY DIARY

The Perfect News Portal

“ജനങ്ങൾ സർക്കാരിനെതിരായി’; മണിപ്പുരിൽ സ്വന്തം സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപിയുടെ കത്ത്‌

ഇംഫാൽ: “ജനങ്ങൾ സർക്കാരിനെതിരായി’. മണിപ്പുരിലെ കലാപം തടയുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന ഘടകം. അതൃപ്‌തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്‌ക്ക്‌ സംസ്ഥാന നേതാക്കൾ കത്തയച്ചു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നും ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നുവെന്നും നേതാക്കൾ വിമർശിച്ചു.

Advertisements

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് സംസ്ഥാന നേതാക്കൾ അഭ്യർത്ഥന നടത്തി. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണമെന്നും ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മണിപ്പൂരിൽ പ്രശ്‌നക്കാരെ അറസ്റ്റുചെയ്യണം എന്നും കത്തിൽ പറഞ്ഞു. ബിജെപി മണിപ്പുർ അധ്യക്ഷ എ ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് നൽകിയത്. ഇരകൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നും കത്തിൽ പറയുന്നു.