പത്താം ക്ലാസ് പാസായോ? ഇന്ത്യൻ വ്യോമസേനയിൽ ജോലി നേടാൻ അവസരം
.
ഇന്ത്യൻ വ്യോമസേനയിൽ ജോലി നേടാൻ അവസരം. വ്യോമസേനയിലെ ഗ്രൂപ്പ് സി സിവിലിയൻ തസ്തികളിൽ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ബെംഗളൂരുവിലെ എച്ച് ക്യു മെയ്ന്റനൻസ് കമാൻഡ് വിമാനപുരയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം. ആകെ 6 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് പാസായ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ തപാൽ മുഖേന അയക്കണം. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് ആണ് യോഗ്യത. വാച്ച്മാൻ, ലസ്കാർ, ജെസ്റ്റൈനൽ ഓപ്പറേറ്റർ, ഗാർഡർ എന്നീ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷകർക്ക് 18 വയസിൽ കുറയാനോ 25 വയസിൽ കൂടാനോ പാടില്ല. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയാണ് പ്രായം കണക്കാക്കുന്നതിനുള്ള കട്ടൗഫ് തീയതി.

അപേക്ഷയിലെ പ്രായം, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കറ്റുകൾ എന്നിവ പരിശോധിച്ച് ആയിരിക്കും പ്രാഥമിക പട്ടിക തയ്യാറാക്കുക. യോഗ്യത നേടിയവരെ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുക്കും. ജനറൽ ഇന്റലിജൻസ് & റീസണിംഗ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനെസ് എന്നി വിഷയങ്ങളിൽ ആകും ചോദ്യങ്ങൾ ഉണ്ടാകുക. ചോദ്യപേപ്പർ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകും. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്ക് രേഖാ പരിശോധന ഉണ്ടായിരിക്കും. അതിന് ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.




