KOYILANDY DIARY.COM

The Perfect News Portal

ഷിഗെല്ല രോഗ വ്യാപനത്തിനെതിരെ കൊയിലാണ്ടിയിൽ ജാഗ്രത

 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ ഷിഗെല്ല രോഗ സ്ഥിരീകരിച്ചതോടെ ആരോഗ്യവിഭാഗം തികഞ്ഞ ജാഗ്രതയിൽ. നിലവിൽ 5 പേർക്കാണ് കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചത്. വ്യാപനം തടയാനാവശ്യമായ മുൻകരുതൽ നടപടികളുമായി ആരോഗ്യവിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ പ്രത്യേകം ബോധവത്കരണ ശുചീകരണ പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുകയാണ്. കിണറുകളിൽ ക്ലോറിനേഷൻ ചെയ്യുന്ന പ്രവർത്തനങ്ങൾ നട്കകുന്നുണ്ട്. കോതമംഗ ലത്ത് രണ്ടുപേരും, പെരുവട്ടൂരിൽ 2 പേരും, സിൽക്ക് ബസാറിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ഭയപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

3 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ചികി ത്സയിലുള്ളത്. രോഗം ബാധിച്ചവർ സാധാരണനിലയിലേക്ക് വരുന്നതായി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ധേഹം അറിയിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടുപേർ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീടുകളിലേക്ക് പോയിട്ടുണ്ട്. പനി, ഛർദി എന്നിവ ഉണ്ടായാൽ ഉടനെ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ആരോഗ്യവിഭാഗം അദികൃതർ അറിയിച്ചു.

Share news
error: Content is protected !!