KOYILANDY DIARY

The Perfect News Portal

പള്ളിക്കര സെൻട്രൽ എൽ പി സ്കൂളും പരിസരവും ശുചീകരിച്ചു

തിക്കോടി: പള്ളിക്കര സെൻട്രൽ എൽ പി സ്കൂളും പരിസരവും ശുചീകരിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് 4 ാം വാർഡ് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒത്തൊരുമിക്കാം വൃത്തിയാക്കാം എന്ന പരിപാടിയുടെ ഭാഗമായാണ് സ്കൂളും പരിസരവും ശുചികരിച്ചത്. വാർഡ് മെമ്പർ ദിബിഷ,  N R E G വർക്കേഴ്സ് മാറ്റ് മാരായ രമ്യ തില്ലേരി,  ബീന വട്ടക്കനി, രാഖി എടവന, രാധ കെ. കെ എന്നിവർ നേതൃത്വം നൽകി.