KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് വളണ്ടിയർ സംഗമം

സുരക്ഷ ചേമഞ്ചേരി മേഖലാ കമ്മറ്റി പാലിയേറ്റീവ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സുരക്ഷ മേഖലാ ചെയർമാൻ എം.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ശാലിനി ബാലകൃഷ്ണൻ ആശംസകൾ നേർന്ന് സംസാരിച്ചു.

സുരക്ഷ ജില്ലാ കോർഡിനേറ്റർ ഹരിദാസ് പേരാമ്പ്ര, മെഡിക്കൽ കോളേജ് ഐ.പി.എം-ലെ സിനി സിസ്റ്റർ എന്നിവർ ക്ലാസുകൾ നയിച്ചു. മേഖലാ കൺവീനർ വി. കെ. അശോകൻ സ്വാഗതവും, ശാന്ത കളമുള്ള കണ്ടി നന്ദിയും പറഞ്ഞു.