KOYILANDY DIARY

The Perfect News Portal

പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ഇ. രാജീവിൻ്റെ ചിത്ര പ്രദർശനം 24ന്

കൊയിലാണ്ടി: പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ഇ. രാജീവിൻ്റെ ചിത്ര പ്രദർശനം “ഫേയ്സസ് ” ഒക്ടോബർ 24ന് കൊയിലാണ്ടിയിൽ ആരംഭിക്കും. തിങ്കളാഴ്ച വൈകീട്ട് 4-30ന് ആർട്ടിസ്റ്റ് മദനൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ യു. കെ. രാഘവൻ മാസ്റ്റർ അദ്ധ്യക്ഷതവഹിക്കും. പ്രദർശനം നവംബർ 4 വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു. ഗാലറി സമയം: രാവിലെ 11 മണി മുതൽ വൈകീട്ട് 6-30 വരെയാണ്.